ചെറുതോണി: ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ച വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പി ലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തപ്പോൾ ഇരു സ്ഥാനവും എൽ. ഡി. എഫ് നേടി. പ്രസിഡന്റായി സിപിഎംലെ ജോർജ്ജ്‌പോളിനെയും വൈസ് പ്രസിഡന്റായി കേരളകോൺഗ്രസ് ജോസ് വിഭാഗത്തിലെ മിനിജേക്കബിനെയും തിരഞ്ഞെടുത്തു. 14 വാർഡുകളുള്ള പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി വിൻസെന്റ് വള്ളാടിയും വൈ സ്പ്രസിഡന്റ് സ്ഥാനാർത്ഥി റ്റിന്റുസുഭാഷുമായിരുന്നു.