jiji

ചെറുതോണി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജിജി കെ.ഫിലിപ്പ് ചുമതലയേറ്റു. പ്രശസ്ത കവിയും, സാംസ്‌കാരിക പ്രവർത്തകനും, യുവ കലാ സാഹിതി ജില്ലാ സെക്രട്ടറിയുമായ ജിജി കെ.ഫിലിപ്പ്, ബദൽ മാസികകളിൽ എഴുതി തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ചക്കുപള്ളം, ചെല്ലാർകോവിൽ സ്വദേശിയാണ്.കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു, ഇക്കുറി പാമ്പാടുംപാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കി, അണക്കരയിലെ നളന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജരും അദ്ധ്യാപകനുമാണ്, യുവ കലാ സാഹിതിയുടെ ജില്ലാ സെക്രറട്ടറിയുടെ ചുമതലയും വഹിക്കുന്നുണ്ട്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗമാണ്. ഭാര്യ ബിന്ദു അദ്ധ്യാപികയാണ്, മക്കൾ മേഖ, വർഷ, നക്ഷത്ര,

.

ഉഷാകുമാരി ടീച്ചർ വൈസ് പ്രസിഡന്റ്

ചെറുതോണി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി രാജാക്കാട് ഡിവിഷനിൽ നിന്നും വിജയിച്ച സി പി എം പ്രതിനിധി ഉഷാകുമാരി മോഹൻകുമാർ രാജാക്കാട് എൻ ആർ സിറ്റി എസ് എൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപികയാണ്. 2019 ലെ സംസ്ഥാന അദ്ധ്യാപിക ജേതാവ് കൂടിയായ ഉഷടീച്ചർ 23 വർഷമായി അദ്ധ്യാപക രംഗത്തുണ്ട്. 2000 മുതൽ 2010 വരെ നെടുങ്കണ്ടം ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചു. പരേതനായ മോഹൻകുമാറിന്റെ ഭാര്യയാണ്. മകൻ: അമൽ, മരുമകൾ: ഗ്രിഷ്മ.