മരിയാപുരം: മരിയാപുരം ഗ്രാമപഞ്ചായത്തൽ യു.ഡി.എഫ് വിമത ജിൻസി ജോയി ഇടശ്ശേരിക്കുന്നേൽ പ്രസിഡന്റായും, കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് പ്രിജിനി ടോമി വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുകക്ഷികൾക്കും ആറ് സീറ്റുകൾയവീതമാണ് ലഭിച്ചത്. കോൺഗ്രസ് വിമത യുഡിഎഫിനൊപ്പം ചേർന്നതോടെ ഭരണം യുഡിഎഫിനു ലഭിച്ചത്.