
തൊടുപുഴ: നഗരസഭ ചെയർമാൻ സനിഷ് ജോർജിന് കോതായിക്കുന്ന് പൗരാവലിയടേയും പച്ചക്കറി മാർക്കറ്റിലെ വ്യാപാരികളടേയും റോയൽ ഗാർഡൻസ് റെസിഡന്റ്‌സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഗാന്ധി സ്‌ക്വയറിൽ നിന്നും ചെയർമാനെ സ്വീകരിച്ചാനയിച്ചു. കുരിശ് പള്ളിക്ക് സമീപം നടന്ന സ്വീകരണ യോഗത്തിൽ റോയൽ ഗാർഡൻസ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പുന്നൂസ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കൃഷ്ണൻ, കെ.എച്ച് ജബ്ബാർ, ബാബു പി. സെയ്ത്, സലിം തൊട്ടിയിൽ, കെ.കെ അജി എന്നിവർ സംസാരിച്ചു. കോതായിക്കുന്ന് മേഖലയിലെ ബഹുജനങ്ങൾ സമർപ്പിച്ച ജനകീയ വികസന രേഖ റോയൽ ഗാർഡൻസ് റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ബാബു പി സെയ്ത് മുനിസിപ്പൽ ചെയർമാന് കൈമാറി.