മുട്ടം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ഷൈജ ജോമോനേയും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മാത്യു ജോസിനേയും തിരഞ്ഞെടുത്തു. യു ഡി എഫ് 8, എൽ ഡി എഫ് 4, സ്വതന്ത്ര 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.ഒന്നാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര ഡോളി രാജു യു ഡി എഫ് ന്റെയും എൽ ഡി എഫ് ന്റെയും പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തി.എന്നാൽ ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡോളി രാജു വിട്ട് നിന്നു.