എൽ.ഡി.എഫിലെ ജെയിംസ് കെ.ജേക്കബ് പ്രസിഡന്റ്
കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റു തിരത്തെടുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള യു.ഡി.എഫ്. തീരുമാനം പിന്നീട് പിൻവലിച്ചു. യു.ഡി.എഫ്. അംഗങ്ങൾ പങ്കെടുക്കാതിരുന്നാൽ തിരഞ്ഞെടുപ്പ് നടത്താനുള്ള അംഗബലമില്ല. എൻ.ഡി.എ. അംഗം പങ്കെടുക്കില്ലെന്ന് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എസ്.ടി. സംവരണമായ പ്രസിഡന്റ് പദവിയിൽ എൽ.ഡി.എഫ്. അംഗം തെരഞ്ഞെടുക്കപ്പെടുമെന്നതിനാലാണ് വലിയ ഒറ്റക്കക്ഷിയായ യു.ഡി.എഫ്. വിട്ടുനിൽക്കാൻ ആദ്യം തീരുമാനിച്ചത്. 11.30 വരെ യു.ഡി.എഫ്. അംഗങ്ങൾ എത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ആലോചിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥി ഉൾപ്പെടെ എൽ.ഡി.എഫ്. അംഗങ്ങളും വരണാധികാരിയായ പീരുമേട് തഹസിൽദാർ എം.കെ. ഷാജിയും ഉൾപ്പെടെയുള്ളവർ 10.45 ഓടെ സ്ഥലത്തെത്തി. എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ യു.ഡി.എഫിലെ മൂന്ന് അംഗങ്ങൾ എത്തി ഹാജരിൽ ഒപ്പുവച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സി.പി.എമ്മിലെ ജെയിംസ് കെ.ജേക്കബ് വിജയിച്ചതായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചടങ്ങും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ഷീബ സത്യനാഥിനെ എട്ടിനെതിരെ ഒൻപത് വോട്ടുകൾക്ക് കോൺഗ്രസ് അംഗം സിനി ജോസഫ് വിജയിച്ചു. 18 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് 9, എൽ.ഡി.എഫ്8, എൻ.ഡി.എ1 എന്നിങ്ങനെയാണ് കക്ഷിനില.