തൊടുപുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11ന് തൊടുപുഴ സിസിലിയ ആഡിറ്റോറിയത്തിൽ കൂടും. ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന മേഖലാ നേതാക്കൾ പങ്കെടുക്കും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും യോഗത്തിൽ അവലോകനം ചെയ്യും.