തൊടുപുഴ: ആകെയുള്ള 52 പഞ്ചായത്തുകളിൽ 32 എണ്ണവും ഭരിക്കുക സ്ത്രീകൾ. സംവരണ സീറ്റുകൾക്ക് പുറമെ ഏഴ് ജനറൽ സീറ്റിലും വനിതകൾ ഭരണ ചുമതലയേറ്റെടുത്തു. ഇതിൽ 18 പേരും ഇടത് മുന്നണിയുടെ ഭാഗമാണ്. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ടിടത്തും വനിതകളാണ് പ്രസിഡന്റായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വനിതയാണ്.