തൊടുപുഴ: അമ്മയും മകളും വിവിധ പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം ഗീത തുളസീധരൻ അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സി.പി.ഐ അംഗമായ മകൾ അമൃത പത്തനംതിട്ട ജില്ലയിലെ പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ഇന്നലെ ഒരേ സമയം തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ അറക്കുളം ലോക്കൽ സെക്രട്ടറി ആർ. തുളസീധരന്റെ ഭാര്യയും മകളുമാണ് ഒരേ ദിവസം വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.