tree

ചെറുതോണി: ടൗണിൽ ഫെഡറൽബാങ്കിനു സമീപമുള്ള ഓട്ടോസ്റ്റാന്റിൽ നിൽക്കുന്ന ഉണക്ക ബദാം മരം അപകടാവസ്ഥയിൽ മരം ഒടിഞ്ഞ് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഡ്രൈവർമാൻ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക്പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല. ഓട്ടോ ഡ്രൈവർമാരും അടിമാലിഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവരും ഇതിനുസമീപമാണ് നിൽക്കുന്നത്. ഈ മരത്തിനു സമീപത്തുകൂടി വൈദ്യുതി ലൈനും ടെലിഫോൺ കമ്പികളും വലിച്ചിട്ടുണ്ട് കാറ്റുണ്ടായാൽ ഏതു സമയത്തും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. മറുസൈഡിലെ പുരയിടത്തിൽ ഒരുതെങ്ങും അപകടകരമായ വിധത്തിൽ ഉണങ്ങി നിൽക്കുകയാണ് ഈ രണ്ടുമരങ്ങളും അടിയന്തരമായി വെട്ടിമാറ്റി അപകടമൊഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം ആവശ്യപ്പെട്ടു.