മൂലമറ്റം:വയർമാൻ എഴുത്തുപരീക്ഷ ജനുവരി ഒൻപതിന് മൂലമറ്റം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തും. കോവിഡ് രോഗവ്യാപനം നടക്കുന്ന കാലഘട്ടത്തിൽ നടക്കുന്ന പരീക്ഷയായതിനാൽ പരീക്ഷാർത്ഥികൾ കൊവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി .വിനോദ് അറിയിച്ചു.കൊവിഡ് പോസിറ്റീവ്, ക്വാറന്റൈൻ, കണ്ടെയിൻമെന്റ് സോൺ, ഹോട്ട്‌സ്‌പോട്ട് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള പരീക്ഷാർത്ഥികൾ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് ആ വിവരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ അറിയിക്കേണ്ടതാണ്. ഹാൾടിക്കറ്റിനൊപ്പം നിർദിഷ്ട ഫോറം പൂരിപ്പിച്ച് നൽകുന്നവരെ മാത്രമേ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുകയുള്ളൂ. സംശയ നിവാരണങ്ങൾക്കായി ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ 04862253465 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.