ഇടുക്കി: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഇടുക്കി ഡിവിഷൻ ഓഫീസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ കോപ്പയും ചേർത്തിരിക്കണം. അപേക്ഷകൾ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഇടുക്കി ഡിവിഷൻ കട്ടപ്പന, കട്ടപ്പന പി.ഒ, പിൻ685508, ഫോൺ04868272412 എന്ന വിലാസത്തിൽ 2021 ജനുവരി പത്തിനു മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഹൗസിംഗ് ബോർഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക www.kshb.gov.in

:സൈറ്റ് സൂപ്പർവൈസർ (സിവിൽ):യോഗ്യത സിവിൽ എഞ്ചിനിയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം ഡിപ്ലോമക്കാർക്ക് മൂന്നു വർഷവും സർട്ടിഫിക്കറ്റ്ക്കാർക്ക് അഞ്ചു വർഷവും.കൺസൾട്ടന്റ് എഞ്ചിനീയർ (സിവിൽ):യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി, പ്രവർത്തി പരിചയം മൂന്നു മുതൽ അഞ്ചു വരെ. സീനിയർ കൺസൾട്ടന്റ് (സിവിൽ): യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി, പ്രവർത്തി പരിചയം 10 വർഷത്തിനു മുകളിൽ.