ഇടുക്കി: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡയറിയും കലണ്ടറും പ്രകാശനം ചെയ്തു. കളക്ടർ എച്ച്. ദിനേശൻ തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടിക്ക് നൽകി ഡയറി പ്രകാശനം ചെയ്തു.. 2021 ലെ കലണ്ടർ കളക്ടറിൽ നിന്നും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ ഏറ്റുവാങ്ങി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഡി.കെ. സജിമോൻ നന്ദിപറഞ്ഞു.