തൊടുപുഴ: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് കേന്ദ്രമന്ത്രിസഭയിലെ ഒരംഗമടക്കം രാജി വെച്ച് സമരത്തോടൊപ്പം ചേർന്നിട്ടും, കർഷകദ്രോഹ കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന മോദി സർക്കാർ നിലപാട് മാറ്റണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റ്യൻ ആവശ്യപ്പെട്ടു. തൊടുപുഴയിലെ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 22-ാം ദിന സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘം താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ അദ്ധ്യക്ഷനായി. കെ.എം. സാബു, അഡ്വ. പാർത്ഥസാരഥി, ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, കൺവീനർമാരായ ജെയിംസ് കോലാനി, ബാബു മഞ്ഞള്ളൂർ, റ്റി.പി. കുഞ്ഞച്ചൻ, ബ്ലയിസ് ജി. വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.