തൊടുപുഴ: ജില്ലാ കളക്ടറുടെ താലൂക്കുതല ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് -സഫലത്തിന്റെ നാലാംഘട്ടം തൊടുപുഴ താലൂക്ക് അദാലത്ത് ഇന്ന് രാവിലെ 10 മുതൽ വീഡിയോ കോൺഫറൻസ് മുഖേന നടത്തും. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികൾ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് https://meet.google.com/xho-vwwa-pkk എന്ന ലിങ്ക് ഉപയോഗിക്കണം. ഓൺലൈനായി പരാതി സമർപ്പിച്ച അപേക്ഷകർക്ക് വില്ലേജ് ഓഫീസിലോ/താലൂക്ക് ഓഫീസിലോ തയ്യാറാക്കിയിട്ടുളള വീഡിയോ കോൺഫറൻസ് സംവിധാനം മുഖാന്തിരം അദാലത്തിൽ പങ്കെടുക്കാം.