മൂലമറ്റം: എൽ ഡി എഫിന് ഭൂരിപക്ഷമുള്ള അറക്കുളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അംഗം കെ.എസ്.വിനോദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. .എൽ. ഡി. എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റിനെക്കുറിച്ച് ആക്ഷേപമുണ്ടായതിനെത്തുടർന്ന് ബുധനാഴ്ച്ച മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഇന്നലെ നടത്തുകയായിരുന്നു. 15 അംഗ ഭരണസമതിയിൽ എൽ ഡി എഫ് ന് 9, യുഡിഎഫിന് 4, ബിജെപി 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. ഇവിടെ പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമാണ്. ഭൂരിപക്ഷമുള്ള എൽ ഡി എഫ് ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ പി എസ് സിന്ധു എസ് .സി വിഭാഗക്കാരിയല്ല എന്നത് സംബന്ധിച്ച് കോൺഗ്രസ് തഹസീൽദാർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടന്ന് സിന്ധുവിന്റെ എസ് .സി സർട്ടിഫിക്കറ്റ് തഹസീൽദാർ മരവിപ്പിച്ചു. ഇതിനെതിരെ എൽ ഡി എഫ് കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. എൽ ഡി എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ എസ്. സി വിഭാഗത്തിൽനിന്നും മറ്റാരുമില്ലായിരുന്നു. ബുധനാഴ്ചച്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് കോൺഗ്രസ് പ്രതിനിധി കെ എസ് വിനോദിനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും എൽ ഡി എഫും ബി ജെ പി യും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. ഇതേ തുടർന്ന് കോറം തികയാത്തതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നലെ നടത്തി. ബുധനാഴ്ച്ച എൽ ഡി എഫ് ലെ ഗീതാ തുളസീധരനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റ് വി നോദ് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എൽഡിഎഫ് അംഗങ്ങളും ബി.ജെ.പി അഗവും പങ്കെടുത്തില്ല.