മുട്ടം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ മുട്ടം - തുടങ്ങനാട് ഡിവിഷൻ, മുട്ടം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വിജയിച്ചവർക്ക് മുട്ടം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകിട്ട് 5 ന് വ്യാപാര ഹാളിൽ സ്വീകരണം നൽകുമെന്ന് പ്രസിഡന്റ് പി എസ് രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റെന്നി ആലുങ്കലും അറിയിച്ചു.