മുട്ടം: ഫാ: ഡേവീസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് , സാമൂഹ്യ നീതി വകുപ്പ്, വൈ എം സി എ എന്നിവ സംയുക്തമായി എല്ലാ മാസവും ഒന്നാം തിയതി സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിൽ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതിയായ 'ഹംഗർ ഹണ്ടി ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് മുട്ടം ജില്ലാ ജയിലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ നിർവ്വഹിക്കും. ജയിൽ സൂപ്രണ്ട് ശിവദാസൻ, പഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി, വൈ എം സി എ ജില്ലാ കോർഡിനേറ്റർ എം സി ജോയി, പീസ് തെങ്ങും പള്ളി തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ജയിലിലെ അന്തേവാസികളാണ് ഉച്ച ഭക്ഷണം തയ്യാറാക്കുന്നത്.