മൂലമറ്റം: എസ് എൻ ഡി പി യോഗം മൂലമറ്റം ശാഖയിലെ ഗുരുമന്ദിരത്തിന്റെ 45 ാം.പ്രതിഷ്ടാവാർഷികം നാളെ നടക്കും. രാവിലെ ഗുരുപൂജ, ഗുരു പുഷ്പാഞ്ചലി വൈകിട്ട് ദീപാരാധനയോടു കൂടി സമാപിക്കും . തുടർന്ന് എസ്.എസ്.എൽ.സിക്കും പ്ളസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് മെമന്റാ വിതരണം ചെയ്യുമെന്ന് ശാഖാ കൺവിനർ മോഹനൻ നാരമംഗലത്ത് അറിയിച്ചു.