കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുകയും റിബലുകളെ സഹായിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തു. ഐ.പി സൈനുദ്ദീൻ, എം.പി മഹ് മൂദ് (മംഗൽപാടി പഞ്ചായത്ത്), കൗലത് ബീവി കൊപ്പളം (കുമ്പള പഞ്ചായത്ത്), ബാവ ഹാജി കുന്നിൽ (മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്), എം. ഹുസൈൻ തളങ്കര, നൗഷാദ് കരിപ്പൊടി ഫോർട് റോഡ് (കാസർകോട് മുനിസിപ്പാലിറ്റി), ബി.കെ ഹംസ ആലൂർ (മുളിയാർ പഞ്ചായത്ത്), എം. ഇബ്രാഹിം, ടി. മുത്തലിബ് കൂളിയങ്കാൽ, ആസിയ ഉബൈദ്, കെ.കെ ഇസ്മഈൽ ആറങ്ങാടി (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി) എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.