karma-samithi
ജനകീയ കർമ്മ സമിതി യോഗത്തിൽ ചെയർമാൻ യൂസഫ് ഹാജി സംസാരിക്കുന്നു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ പൊതുജനങ്ങൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ടി വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരെയും ഏർപ്പെടുത്തണമെന്ന് ജനകീയ കർമ്മസമിതി ആവശ്യപ്പെട്ടു. പഴയതു പോലെ ജില്ലാ ആശുപത്രി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് കർമ്മ സമിതി തീരുമാനിച്ചു.

ചെയർമാൻ സി. യൂസഫ് ഹാജി അദ്ധ്യക്ഷതവഹിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കെ. ദിവ്യ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, മുനിസ അമ്പലത്തറ, ബാബു അഞ്ചാംവയൽ, കെ.പി. രാമചന്ദ്രൻ, എം. കാർത്യായണി, സിജോ അമ്പാട്ട്, പി.വി. രാഘവൻ, ചന്ദ്രൻ പായം, എം.പി. ജമീല, പി.വി. കുഞ്ഞിക്കണ്ണൻ, പി. വിനോദ് സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഫൈസൽ ചേലക്കാട് നന്ദിയും പറഞ്ഞു.