കണ്ണൂർ: കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിൽ മത്സരിക്കുന്ന ടി.പി. അഷ്രഫിനെയും
തലശ്ശേരി നഗരസഭയിൽ തിരുവങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന വി.വി ഷുഹൈബിനെയും സംഘടനാ നിർദ്ദേശം ലംഘിച്ചതിന് സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
കോർപ്പറേഷൻ കാനത്തൂരിൽ മത്സരിക്കുന്ന കെ. സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. അനീഷ് കുമാർ എന്നിവരെയും താളിക്കാവ് ഡിവിഷനിൽ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിൽ എം.കെ റഷീദ്, പി.ടി പ്രമോദ്, തെക്കി ബസാർ ഡിവിഷനിൽ പി.സി അശോക് കുമാർ എന്നിവരെയും സസ്പെന്റ് ചെയ്തതായി സതീശൻ പാച്ചേനി അറിയിച്ചു.