കാസർകോട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചെന്ന പരാതിയിൽ ക്ഷീരകർഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാരഫോറം വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദിന് (72) അനുകൂലമായാണ് വിധിയുണ്ടായത്. കുഞ്ഞുമുഹമ്മദ് കാലിക്കടവ് ക്ഷീരസംഘത്തിൽ പാലളക്കുന്നുവരികയാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 2016 നവംബറിൽ കുഞ്ഞുമുഹമ്മദ് പരാതി നൽകുകയായിരുന്നു. ക്ഷേമനിധി ആനുകൂല്യം നിഷേധിച്ചതിന് കുഞ്ഞുമുഹമ്മദിന് ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 15000 രൂപ കോടതിചെലവുകൾക്കായി നൽകാനും ഉപഭോക്തൃഫോറം വിധിക്കുകയായിരുന്നു.