തളിപ്പറമ്പ്: ജോലി സ്ഥലത്ത് വച്ച് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളിയിൽ മുണ്ട് ഹൗസിലെ എം. ഷിജിത്ത് (37) ആണ് അറസ്റ്റിലായത്. ഭാര്യ എസ്. സിമി (29) കുറ്റിക്കോൽ കാക്കാൻചാലിലെ തീപ്പെട്ടി കമ്പനിയിൽ ജോലിക്കാരിയാണ്. കഴിഞ്ഞ ദിവസം രാവിലെ 10.40ന് കമ്പനിയിലെത്തിയ ഷിജിത്ത് ഓഫീസ് മുറിയിൽ വച്ച് കത്തികൊണ്ട് ഭാര്യയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ് വീണ സിമിയെ മറ്റ് തൊഴിലാളികൾ ഉടൻ സ്വകാര്യ ആശുപ്രതിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിൽ കഴിയുന്ന സിമിയുടെ മൊഴി പ്രകാരമാണ് ഷിജിത്തിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.