ചെറുപുഴ: മഞ്ഞക്കാട് -തിരുമേനി -മുതുവം റോഡിന്റെ നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം. ഇന്നലെ മഞ്ഞക്കാട് നിന്നാരംഭിച്ച രണ്ടാം ഘട്ട ടാറിംഗിന് ഉപയോഗിച്ച ബിറ്റുമെനസ് കോൺക്രീറ്റ് വേണ്ടത്ര നിലവാരമില്ലാത്തതായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിൽ നിരത്തിയ ഒരു ലോഡ് മിശ്രിതം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. എന്നാൽ ബിറ്റുമെനസ് കോൺക്രീറ്റിന്റെ മിക്സിംഗ് ശരിയല്ലെന്ന് കണ്ടതിനാൽ നീക്കം ചെയ്തതാണെന്നും അത് ഉപയോഗിച്ചിട്ടില്ലെന്നും കരാറുകാരൻ പറഞ്ഞു. ചെറുപുഴ മുതുവം ഏഴരകിലോമീറ്റർ റോഡ് അഭിവൃത്തിപ്പെടുത്തലിനായി 23.69 കോടി രൂപയാണ് അനുവദിച്ചത്. ഒരു കിലോമീറ്ററിന് മൂന്ന് കോടി രൂപയോളമാണ് വകയിരുത്തിയിട്ടുള്ളത്. 12 മീറ്ററാണ് വീതി.
കിഫ്ബി പദ്ധതിയിൽ പെടുത്തി നവീകരണം നടക്കുന്ന റോഡ് നവീകരണത്തിൽ നടക്കുന്ന വ്യാപക ക്രമക്കേടുകളെ കുറിച്ചു വിജിലൻസ് അന്വേഷിക്കണം. മന്ത്രി ജി. സുധാകരനും, വിജിലൻസ് ഡയറക്ടർക്കും പരാതി നൽകും.
ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ