corona

രോഗമുക്തി 264 പേർക്ക്

കണ്ണൂർ: ജില്ലയിൽ ബുധനാഴ്ച 201 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 187 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും മൂന്നു പേർ വിദേശങ്ങളിൽ നിന്നെത്തിയവരും അഞ്ചു പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 32,997 ആയി. ഇവരിൽ 264 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 29,804 ആയി. 2221 പേർ വീടുകളിലും ബാക്കി 458 പേർ സ്ഥാപനങ്ങളിലുമായി 2640 പേർ ചികിത്സയിലാണ്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 21,059 പേരാണ്. ഇതിൽ 20,548 പേർ വീടുകളിലും 511 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 3,05,436 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3,04,940 എണ്ണത്തിന്റെ ഫലം വന്നു. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.