തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക് ചെയ്യുവാൻ ബുക്ക് സേവാ ആപ്പ് ഏർപ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരിട്ടെത്തി വഴിപാടുകൾ നടത്തുവാൻ സാധിക്കാത്ത ഭക്തർക്ക് ഓൺലൈനിലൂടെ വഴിപാടുകൾ ബുക്ക് ചെയ്യാം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ ഇറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് ബുക്ക് സേവാ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. 'ഓൺലൈൻ ബുക്കിംഗ് കൂടാതെ ലൈവ് ദർശൻ സന്ദർശക രജിസ്റ്റർ തുടങ്ങിയ സേവനങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഗ്ലുഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഇതിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ: കെ. സത്യനും, ഡയറക്ടർ ബോർഡ് മുതിർന്ന അംഗം കണ്ട്യൻ ഗോപിയും ചേർന്ന് നിർവ്വഹിച്ചു. ആദ്യ ബുക്കിംഗ് രത്നവേൽ (മണി മാഷ് മാരിയമ്മൻ കോവിൽ) നിർവ്വഹിച്ചു. പ്രേമാനന്ദ സ്വാമികൾ, പി. രാഘവൻ, വിനു ശാന്തി, ഇൻ ഇറ്റ് സൊലൂഷൻസ് എം.ഡി സുരേന്ദ്രനാഥ കമ്മത്ത് എന്നിവർ സംബന്ധിച്ചു.