തലശ്ശേരി: നഗരത്തിൽ പട്ടാപകൽ പണയ സ്വർണ ഇടപാടുകാരന്റെ കണ്ണിൽ മുളക് പൊടി വിതറി എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിലായെന്ന് സൂചന. കഴിഞ്ഞ 14നാണ് തലശ്ശേരി പഴയബസ് സ്റ്റാൻഡിനു സമീപം എം.ജി റോഡിൽ ടി.ബി കോംപ്ലക്സ് പരിസത്ത് വച്ച് പണം തട്ടിയെടുത്തത്. ധർമടം ബ്രണ്ണൻ കോളേജിനു സമീപത്തെ നടുവിലത്ത് വീട്ടിൽ എ. റഹീസ് (41) പരാതിയുമായി തലശ്ശേരി പൊലിസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് പൊലീസ് സൂചന നൽകിയിരുന്നു. വാരം സ്വദേശി അഫ്സലാണ് പിടിയിലായതെന്നറിയുന്നു. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഇ. രാജേഷാണ് കേസന്വേഷിക്കുന്നത്.