കണ്ണൂർ: കൊവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായ വോട്ടർമാർക്ക് സ്‌പെഷ്യൽ തപാൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി ജില്ലയിൽ 116 ടീമിനെ നിയോഗിച്ചു. ഒരു സ്‌പെഷ്യൽ പോളിംഗ് ഓഫീസറും ഒരു സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഒരു ടീമിൽ ഉണ്ടാവുക. ഇങ്ങനെ 232 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അടിസ്ഥാനത്തിലാണ് ഈ ടീമിനെ നിയോഗിച്ചിട്ടുള്ളത്.