തൃക്കരിപ്പൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് സംഗമത്തിന്റെ പേരിൽ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. കെ.കെ. രാജേന്ദ്രനെതിരെ കൊവിഡ് പ്രോട്ടോകോൾ പറഞ്ഞു കേസെടുത്തതിൽ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

പഞ്ചായത്ത് ചെയർമാൻ എസ്. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ സമിതി അംഗം എ.ജി.സി. ബഷീർ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ, പി. കുഞ്ഞിക്കണ്ണൻ, വി.കെ. ബാവ, അഡ്വ.എം.ടി.പി. കരീം, കെ. ശ്രീധരൻ, സത്താർ വടക്കുമ്പാട്, പി.വി. കണ്ണൻ, ടി.പി. അഹമ്മദ്, വി.എം. ശ്രീധരൻ, കെ.വി. മുകുന്ദൻ, കെ.പി. ദിനേശൻ, കെ.പി. ജയദേവൻ പ്രസംഗിച്ചു .

പൊലീസ് നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. യു.ഡി.എഫ് ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു.