കൂത്തുപറമ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്ഥാനാർത്ഥിയുടെ ഏജന്റ് നൽകിയ പരാതിയെ തുടർന്നാണ് സെക്രട്ടറി ദിലീഷിന്റെ പേരിൽ പിണറായി പൊലീസ് കേസെടുത്തിട്ടുള്ളത്. സ്ഥാനാർത്ഥിയുടെ വീടിന് സമീപം കഴിഞ്ഞ ദിവസം പ്രചാരണ ബോർഡ് സ്ഥാപിച്ചിരുന്നു. ബോർഡ് എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.