ഇന്നലെ 223 പേർക്ക് കൊവിഡ്

188 പേർക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയിലെ കൊവി‌ഡ് ചികിത്സയിലുള്ളവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നത് ആശ്വാസമാകുന്നു. അതേസമയം ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗബാധ ഉണ്ടാകുന്നത് ആശങ്കയ്ക്കും വക നൽകുന്നു. നിലവിൽ 2720 പേരാണ് ചികിത്സയിലുള്ളത്. ഒരുസമയം ആറായിരത്തിനടുത്ത് രോഗികളുണ്ടായിരുന്നു ജില്ലയിൽ.

ഞായറാഴ്ച 223 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 212 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 34,071 ആയി. ഇവരിൽ 188 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30,757ആയി. 160 പേർ മരണപ്പെട്ടു. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 21,143 പേരാണ്. ഇതിൽ 20,652 പേർ വീടുകളിലും 491 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 3,17,129 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3,16,821 എണ്ണത്തിന്റെ ഫലം വന്നു. 308 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ

ആലക്കോട് 2, ആന്തൂർ നഗരസഭ 5, അയ്യൻകുന്ന് 5, ചിറക്കൽ 5, ചിറ്റാരിപറമ്പ 2,3,9, ചൊക്ലി 5,15, എരഞ്ഞോളി 7, എരുവേശ്ശി 7, ഇരിക്കൂർ 7, കടന്നപ്പള്ളി പാണപ്പുഴ 5,10, കതിരൂർ 9,13,16,18, കണിച്ചാർ 6,7, കണ്ണപുരം 10, കണ്ണൂർ കോർപ്പറേഷൻ 3,10,26,36,37,45,55, കരിവെള്ളൂർ പെരളം 2, കൊളച്ചേരി 17, കോട്ടയം മലബാർ 12, കുഞ്ഞിമംഗലം 1,8,9, കുറുമാത്തൂർ 9, കൂത്തുപറമ്പ് നഗരസഭ 1,18, മാലൂർ 10, മട്ടന്നൂർ നഗരസഭ 20, മയ്യിൽ 7, മൊകേരി 9,11,12, മുഴപ്പിലങ്ങാട് 9,14, നടുവിൽ 9, നാറാത്ത് 3, പടിയൂർ കല്ല്യാട് 10, പന്ന്യന്നൂർ 3, പാനൂർ നഗരസഭ 23,36, പാപ്പിനിശ്ശേരി 1,17,18, പരിയാരം 2,6 പട്ടുവം 6, പെരളശ്ശേരി 3,18, രാമന്തളി 9, ശ്രീകണ്ഠാപുരം നഗരസഭ 2,3, തളിപ്പറമ്പ് നഗരസഭ 22,29, തലശ്ശേരി നഗരസഭ 3,6,14,16,37,38,45, തില്ലങ്കേരി 6,12, തൃപ്പങ്ങോട്ടൂർ 1,14, ഉദയഗിരി 1, വേങ്ങാട് 2,21

കാസർകോട് 75 പേർക്ക്

കാസർകോട് ജില്ലയിൽ ഞായറാഴ്ച 75 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 72 പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 110 പേർക്ക് കൊവിഡ് നെഗറ്റീവായി.

ജില്ലയിൽ ഇതുവരെ 22,514 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,189 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. നിലവിൽ 1086 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 811 പേർ വീടുകളിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ എണ്ണം 239 ആയി. വീടുകളിൽ 7881 പേരും സ്ഥാപനങ്ങളിൽ 397 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 8278 പേരാണ്.