കണ്ണുർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും 11 ന് ജില്ലയിൽ നേതൃസംഗമങ്ങളിൽ പങ്കെടുക്കും. കാലത്ത് 10 മണി തളിപ്പറമ്പ്, വൈകിട്ട് മൂന്നിന് കണ്ണൂർ ബാഫഖി സൗധം, 5ന് പാനൂർ മുസ്ലിം ലീഗ് ഓഫീസ് എന്നിവിടങ്ങളിലെത്തും.
ലീഗിന്റെയും പോഷക ഘടകങ്ങളുടെയും മണ്ഡലം നേതാക്കളും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കൺവീനർമാരുമാണ് നേതൃസംഗമങ്ങളിൽ പങ്കെടുക്കേണ്ടത്. പയ്യന്നൂർ ,തളിപ്പറമ്പ് ,കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ നേതാക്കൾ തളിപ്പറമ്പിലും, അഴീക്കോട്, കണ്ണൂർ, ധർമ്മടം മണ്ഡലങ്ങളിലുള്ളവർ കണ്ണൂരിലും മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് ,തലശ്ശേരി മണ്ഡലങ്ങളിലെ നേതാക്കൾ പാനൂരിലും നേതൃസംഗമങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരിയും അറിയിച്ചു.