dead-body-
തിമിരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൃതദേഹം ആംബുലൻസിൽ കയറ്റുന്നു

ചെറുവത്തൂർ: കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ സംസ്ക്കാര ചടങ്ങുകൾ നടത്താൻ സ്വയം വളണ്ടിയർമാരായി എത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. തിമിരി കൽനടയിലെ പുതിയാത്ത് മാധവി അമ്മ(87) ഇന്നലെ രാവിലെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു.

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് വർക്കിൽ ആയിരുന്ന ഡി.വൈ.എഫ്.ഐ തിമിരി മേഖലാ കമ്മിറ്റി മെമ്പർമാരായ അജയൻ തോളൂർ, വിഷ്ണു വിനോദ്, സനീഷ് തിമിരി, വൈശാഖ് എന്നിവർ ഉടൻ തന്നെ വീട്ടിൽ എത്തി പി.പി.ഇ കിറ്റ് ധരിച്ചു മുൻകരുതൽ സ്വീകരിച്ച ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഒപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകി. മൃതദേഹം വീട്ടിൽ നിന്ന് പുറത്തെത്തിച്ചു ആംബുലൻസിൽ കയറ്റിയതും ഇറക്കിയതും എല്ലാം ഇവരായിരുന്നു. പരേതനായ കരിപ്പത്ത് നാരായണന്റെ ഭാര്യയാണ് പുതിയാത്ത് മാധവി അമ്മ. മക്കൾ: രാധ, രവി, ഓമന, ചന്ദ്രൻ, സുശീല, സുധ, സുരേശൻ. മക്കൾ: എം.വി. ബാലൻ, പി. കുഞ്ഞമ്പു, രവി (കാന), വിപിൻചന്ദ്രൻ, കാർത്ത്യായനി, വനജ.