bday
ജില്ലാ പഞ്ചായത്ത‌് പെരിയ ഡിവിഷൻ എൽഡിഎഫ‌് സ്ഥാനാർഥി ബി എച്ച‌് ഫാത്തിമത്ത‌് ഷംനയുടെ പിറന്നാൾ ആഘോഷം എൽഡിഎഫ‌് പുല്ലൂർ﹣-പെരിയ പഞ്ചായത്ത‌് സെക്രട്ടറി ജ്യോതിബസുവിന്റെ വീട്ടിൽ പ്രവർത്തകരോടാപ്പം കേക്ക‌് മുറിച്ച‌് ആഘോഷിക്കുന്നു.

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ ബേബിയായ ബി.എച്ച് ഫാത്തിമത്ത് ഷംനക്ക് തിങ്കളാഴ്ച 23-ാം പിറന്നാളായിരുന്നു. പെരിയ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ഷംന. പ്രചാരണത്തിരക്കിനിടെ പിറന്നാളാഘോഷം മറന്ന ഷംനയെ സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളാണ് പിറന്നാൾ ഓർമിപ്പിച്ചത്. ഉച്ച ഭക്ഷണത്തിന് പുല്ലൂർ- പെരിയ പഞ്ചായത്ത് സെക്രട്ടറി ജ്യോതിബസുവിന്റെ വീട്ടിലെത്തിയപ്പോൾ പിറന്നാൾ കേക്കും സംഘാടകർ സംഘടിപ്പിച്ചു. പിറന്നാൾ മധുരം കഴിച്ചാണ് ഉച്ചക്കുശേഷം സ്വീകരണങ്ങളിൽ പങ്കെടുത്തത്. വീട്ടുകാരോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതൊന്നും പൊതുപ്രവർത്തകയും എസ്.എഫ്‌.ഐ നേതാവുമായ ഷംനയെ അലോസരപ്പെടുത്തുന്നില്ല. എല്ലാ ദിവസത്തെയുംപോലെ ഒരു ദിവസമാണ് ഷംനക്ക് പിറന്നാൾ ദിവസവും.