കണ്ണൂർ: ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഹരിത ശുചിത്വ മിഷനുകൾ സംയുക്തമായി സംഘടിപ്പിച്ച 'ഹരിത വർണോത്സവം" ചലച്ചിത്ര താരം നിഹാരിക എസ് മോഹൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി സുഗതൻ അദ്ധ്യക്ഷനായി. സംസ്ഥാന ശുചിത്വമിഷൻ നടത്തിയ ഹോർഡിംഗ് ഡിസൈനിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അജോഷ് കുമാർ മാടായിക്കുള്ള സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
അജോഷ് കുമാർ മാടായി, സുമേഷ്, സജീവ് പുതിയതെരു, വിഷ്ണു ദർശൻ, സൂര്യകിരൺ, കെ. അനജ്, ഷീബ സനേഷ്, ഉമേഷ് കൊയ്യോട്, അനീഷ് പിഞ്ചു, സജു കൊറ്റാളി, ബിജു മാർച്ച്, ബിജു കൊറ്റാളി തുടങ്ങി സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം ചിത്രകാരന്മാർ ക്യാൻവാസിൽ ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങൾ വരച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.എം അബ്ദുൾ നാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ഹരിത കേരള മിഷൻ കോ-ഓഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വമിഷൻ അസി കോ-ഓഡിനേറ്റർ കെ.ആർ അജയകുമാർ, ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ പി.എം രാജീവ് പങ്കെടുത്തു.