കാസർകോട്: തദ്ദേശ തിരെഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിൽ എൻ.ഡി.എയുടെ പ്രചാരണം തടസപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ സന്ദർശനത്തോടെ ദേലംപാടി പഞ്ചായത്തിന്റെ പിന്നോക്കാവസ്ഥ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനു പിന്നാലെയാണ് മല്ലമ്പാറ കോളനിയിലെ പട്ടികവിഭാഗത്തിൽ പെടുന്ന മറാഠികൾക്ക് നേരെ സി.പി.എം അക്രമം നടത്തിയത്.

ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. ഇതിന് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അഡ്വ. കെ. ശ്രീകാന്ത് പ്രതികരിച്ചു. കഴിഞ്ഞ രാത്രി നടന്ന അക്രമസംഭവത്തിൽ ജയരാജ് (30) , രതീഷ് എം (27), ചന്ദ്രശേഖരൻ (26), വിശ്വനാഥൻ എം (21) എന്നീ മറാട്ടി വിഭാഗത്തിൽപെടുന്ന ബി.ജെ.പി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.