
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ 1409 പോളിംഗ് സ്‌റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളത്. ഇതിൽ 1482 പേർ റിസർവ്ഡ് ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവരിൽ 4794 പേർ സ്ത്രീകളും 3733 പേർ പുരുഷന്മാരുമാണ്.
1709 പ്രിസൈഡിംഗ് ഓഫീസർമാർ
ജില്ലയിൽ 803 പുരുഷന്മാരും 606 സ്ത്രീകളുമടക്കം ആകെ 1409 പ്രിസൈഡിംഗ് ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ 300 പേരെ റിസർവ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.
895 പുരുഷന്മാരും 514 സ്ത്രീകളുമടക്കം 1409 പേരെ ഫസ്റ്റ് പോളിംഗ് ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ 300 പേരെ റിസർവ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 2818 പോളിങ് ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 1264 പേർ പുരുഷന്മാരും 1554 പേർ സ്ത്രീകളുമാണ്. ഇതുകൂടാതെ 582 പേരെ റിസർവ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്. 265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിംഗ് അസിസ്റ്റന്റ്മാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസർവ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.