
കാസർകോട്: തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സ്ഥാനാർത്ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/ നഗരസഭാ വരണാധികാരികൾക്ക് കൈമാറി. കളക്ടറേറ്റിലെ വെയർ ഹൗസിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ.വി.എം വിതരണം ചെയ്തത്. ആറ് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസർവ് ഉൾപ്പെടെ 1547 കൺട്രോൾ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്ന് നഗരസഭകളിലേക്കായി റിസർവ് ഉൾപ്പെടെ 143 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.
ബ്ലോക്കുകളിലെ ആകെ വാർഡ്, ബൂത്ത്, കൺട്രോൾ, യൂണിറ്റ് ബാലറ്റ് യൂണിറ്റ് എന്ന ക്രമത്തിൽ
കാറഡുക്ക: 105-181-218-654
മഞ്ചേശ്വരം: 125-247-297-891
കാസർകോട്:123- 244-293-879
കാഞ്ഞങ്ങാട്: 98-192-231-693
പരപ്പ:115-235-282-846
നീലേശ്വരം: 98-188-226-678
നഗരസഭകളിലെ ആകെ വാർഡ്, ബൂത്ത്, കൺട്രോൾ, യൂണിറ്റ് ബാലറ്റ് യൂണിറ്റ് എന്ന ക്രമത്തിൽ
കാസർകോട്: 38-39-45-45
കാഞ്ഞങ്ങാട്: 43-51-60-60
നീലേശ്വരം: 32-32-38-38
ജില്ലയിൽ ആകെ 777 വാർഡുകൾ, 1409 പോളിംഗ് ബൂത്തുകൾ
ജില്ലയിൽ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാർഡുകളിൽ 1287 പോളിംഗ് ബൂത്തുകളുണ്ട്. നഗരസഭകളിൽ 113 വാർഡുകളിലായി 122 പോളിംഗ് ബൂത്തുകളുമാണുള്ളത്.