കണ്ണൂർ: ജില്ലയിൽ 207 പേർക്ക് കൂടി കൊവിഡ്. 191 പേർക്ക് സമ്പർക്കത്തിലൂടെ. അഞ്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നാല് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ ആരോഗ്യ പ്രവർത്തകരുമാണ്.

രോഗമുക്തി 160 പേർക്ക്. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 34432 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31151 ആയി. 163 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2702 പേർ ചികിത്സയിലാണ്.

വീടുകളിൽ ചികിത്സയിലുള്ളത് 2309 പേർ. ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 2309 പേർ വീടുകളിലും ബാക്കി 422 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 20849 പേരാണ്. ഇതിൽ 20360 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണുകൾ
ചെമ്പിലോട് 19, ചൊക്ലി 6, എരഞ്ഞോളി 13, ഇരിക്കൂർ 10, കടന്നപ്പള്ളി പാണപ്പുഴ 11, കണിച്ചാർ 1,2, കാങ്കോൽ ആലപ്പടമ്പ 6,7, കണ്ണപുരം 2, കൊളച്ചേരി 12, കൊട്ടിയൂർ 8, കുറുമാത്തൂർ 13, മാലൂർ 1, മട്ടന്നൂർ നഗരസഭ 31, മാട്ടൂൽ 4, മയ്യിൽ 2,5,11 ,നടുവിൽ 14, പന്ന്യന്നൂർ 2,15, പാനൂർ നഗരസഭ 27,35, പെരിങ്ങോം വയക്കര 1, ശ്രീകണ്ഠാപുരം നഗരസഭ 1,5, തലശ്ശേരി നഗരസഭ 26,35