vote

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ പ്രവാസികളുടെ കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 വോട്ടർമാരാണ് കോടതിയെ സമീപിച്ചത്. അഡ്വ.എം. മുഹമ്മദ് ഷാഫി മുഖേനയാണ് ഹരജി നൽകിയത്.
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട 10 പ്രവാസികളും രണ്ടാം വാർഡിലെ 30 പ്രവാസികളും ഏഴാം വാർഡിലെ 27 പേരും പത്താം വാർഡിലെ 22 പേരും വാർഡ് 11ലെ 12 പേരും 12 ലെ 11 പേരും 13ാം വാർഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ തങ്ങളുടെ വോട്ടുകൾ ആൾമാറാട്ടത്തിലൂടെ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

ജി.സി.സി പട്ടുവം പഞ്ചായത്ത് കെ.എം.സി.സിയുടെയും വ്യത്യസ്ത വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഹർജി നൽകിയത്. ഇതിനായി ഒന്നരമാസം മുമ്പേ നടപടികൾ തുടങ്ങിയിരുന്നു.യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് ഹർജി നൽകിയത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പട്ടുവത്തെ വിവിധ ബൂത്തുകളിൽ സംഘർഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകൾ ഉൾപ്പെടെ ചെയ്തതായി വിവരാവകാശ രേഖകൾ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിന്റെ പകർപ്പുകളും ഹർജിക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​ബൂ​ത്ത് ​ഏ​ജ​ന്റു​മാ​ർ​ക്കും
സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​കോ​ട​തി

കൂ​ത്തു​പ​റ​മ്പ്:​ ​വേ​ങ്ങാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മൂ​ന്നാം​ ​വാ​ർ​ഡ് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജ​സ്‌​ലീ​ന,​ ​നാ​ലാം​ ​വാ​ർ​ഡ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഹു​സൈ​ൻ​ ​വേ​ങ്ങാ​ട് ​എ​ന്നി​വ​ർ​ക്കും​ ​ബൂ​ത്ത് ​ഏ​ജ​ന്റു​മാ​ർ​ക്കും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​ചീ​ഫി​നോ​ട് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.
അ​ഡ്വ.​ ​പി.​എം.​ ​ഹ​ബീ​ബ് ​മു​ഖേ​ന​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​വോ​ട്ട​ർ​മാ​രെ​ ​വ​ഴി​യി​ൽ​ ​ത​ട​യു​ന്നി​ല്ലെ​ന്നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​വോ​ട്ടെ​ടു​പ്പ് ​ദി​വ​സം​ ​സി​ ​ആ​ർ.​പി.​എ​ഫി​നെ​ ​അ​ട​ക്കം​ ​വി​ന്യ​സി​ച്ച് ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​ബൂ​ത്തു​ക​ളി​ൽ​ ​വെ​ബ് ​ക്യാ​മ​റ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ഇ​രു​വ​രും​ ​ക​ഴി​ഞ്ഞ​മാ​സം​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.
മു​സ്ലീം​ ​ലീ​ഗ് ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ​ഇ​രു​വ​രും.​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ബൂ​ത്തു​പി​ടി​ച്ചും​ ​വോ​ട്ട​ർ​മാ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​അ​ട്ടി​മ​റി​ക്കാ​റു​ണ്ടെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​ഹർ​ജി​ ​ന​ൽ​കി​യ​ത്.​ 2015​ ​ലെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ന്ന​ത്തെ​ ​മൂ​ന്നാം​ ​വാ​ർ​ഡ് ​സ്ഥാ​നാ​ർ​ഥി​യാ​യ​ ​ഹു​സൈ​ൻ​ ​വേ​ങ്ങാ​ട് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച് ​അ​നു​കൂ​ല​വി​ധി​ ​നേ​ടി​യി​രു​ന്നു.