മാഹി: മേഖലയിലെ വിദ്യാലയങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടൻ തുറക്കേണ്ടതില്ലെന്ന് മയ്യഴി റീജ്യനൽ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടേയും, സർവ്വകക്ഷികളുടേയും യോഗം തീരുമാനിച്ചു. കേരളത്തോടൊപ്പം മാഹിയിലും വിദ്യാലയങ്ങൾ തുറക്കും. എന്നാൽ മയ്യഴി ഫ്രഞ്ച് സ്‌കൂളിലെ സിലബസ് വ്യത്യസ്തമായതിനാലും പത്താം ക്ലാസിൽ കുട്ടികളുടെ അംഗസംഖ്യ വളരെ കുറവായിരുന്ന തിനാലും ബ്രവേ ക്ലാസിലെ കുട്ടികൾക്ക് സംശയ ദൂരീകരണത്തിനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്‌കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം സ്‌കൂളിൽ വരാവുന്നതാണെന്നും യോഗത്തിൽ തീരുമാനമായി.
എം.എൽ.എ ഡോ. വി. രാമചന്ദ്രൻ,റീജ്യനൽ അഡ്മിനിസ്‌ട്രേറ്റർ ഇൻ ചാർജ് വി. സുനിൽകുമാർ, സൂപ്രണ്ട് ഓഫ് പൊലീസ് രാജശേഖരൻ, ഡെപ്യൂട്ടി ഡയറക്ടർ ഹെൽത്ത് പ്രേംകുമാർ, സി.ഇ.ഒ. ഉത്തമ രാജ് മാഹി തുടങ്ങിയവർ പങ്കെടുത്തു.