കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിരുന്ന സമയം പുനഃക്രമീകരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായാണ് സമയത്തിൽ മാറ്റം വരുത്തിയത്. 13 ന് രാവിലെ 8 മണി, 10 മണി, ഉച്ചയ്ക്ക് 12, രണ്ട് മണി എന്നിങ്ങനെ നാല് വ്യത്യസ്ത സ്ലോട്ടുകളായാണ് സമയക്രമം. അതത് പഞ്ചായത്തിലേക്ക് നിയമിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർ പുനഃക്രമീകരിച്ച സമയത്തു മാത്രം വിതരണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

ബ്ലോക്ക് അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ച സമയം: തളിപ്പറമ്പ്- എട്ട് മണി: ആലക്കോട്, ഉദയഗിരി, 10 മണി: നടുവിൽ, ചപ്പാരപ്പടവ്, 12 മണി: കുറുമാത്തൂർ, കടന്നപ്പള്ളി പാണപ്പുഴ, രണ്ട് മണി: പരിയാരം, പട്ടുവം, ചെങ്ങളായി. ഇരിക്കൂർ -എട്ട് മണി: ഉളിക്കൽ, എരുവേശ്ശി, 10 മണി: പയ്യാവൂർ, പടിയൂർ, 12 മണി: മയ്യിൽ, മലപ്പട്ടം, രണ്ട് മണി: ഇരിക്കൂർ, കുറ്റിയാട്ടൂർ. കല്യാശ്ശേരി- എട്ട് മണി: നാറാത്ത്, കല്യാശ്ശേരി, 10 മണി: മാട്ടൂൽ, ചെറുതാഴം, 12 മണി: കണ്ണപുരം, ഏഴോം, രണ്ട് മണി: ചെറുകുന്ന്, മാടായി.

പയ്യന്നൂർ- എട്ട് മണി: ചെറുപുഴ, പെരിങ്ങോം വയക്കര, 10 മണി: എരമം കുറ്റൂർ, കാങ്കോൽ ആലപ്പടമ്പ, 12 മണി: കരിവെള്ളൂർ പെരളം, രാമന്തളി, രണ്ട് മണി: കുഞ്ഞിമംഗലം. കണ്ണൂർ - എട്ട് മണി: പാപ്പിനിശ്ശേരി, 10 മണി: അഴീക്കോട്, 12 മണി: ചിറക്കൽ, രണ്ട് മണി: വളപട്ടണം. എടക്കാട് -എട്ട് മണി: കൊളച്ചേരി, കടമ്പൂർ, 10 മണി: പെരളശ്ശേരി, 12 മണി: ചെമ്പിലോട്, രണ്ട് മണി: മുണ്ടേരി.

തലശ്ശേരി - എട്ട് മണി: വേങ്ങാട്, അഞ്ചരക്കണ്ടി, 10 മണി: എരഞ്ഞോളി, ന്യൂ മാഹി, 12 മണി: പിണറായി, മുഴപ്പിലങ്ങാട്, രണ്ട് മണി: ധർമ്മടം. കൂത്തുപറമ്പ് -എട്ട് മണി: തൃപ്രങ്ങോട്ടൂർ, കുന്നോത്ത്പറമ്പ്, 10 മണി: പാട്യം, 12 മണി: മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, രണ്ട് മണി: കോട്ടയം. ഇരിട്ടി -എട്ട് മണി: ആറളം, 10 മണി: പായം, 12 മണി: തില്ലങ്കേരി, രണ്ട് മണി: കീഴല്ലൂർ.

പേരാവൂർ -എട്ട് മണി: കോളയാട്, കണിച്ചാർ, 10 മണി: മാലൂർ, കേളകം, 12 മണി: കൊട്ടിയൂർ, മുഴക്കുന്ന്, രണ്ട് മണി: പേരാവൂർ. പാനൂർ- എട്ട് മണി: ചൊക്ലി, 10 മണി: പന്ന്യന്നൂർ, 12 മണി: കതിരൂർ, രണ്ട് മണി: മൊകേരി.


മുങ്ങിയാൽ പൊക്കി അകത്തിടും!
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ ഉൾപ്പെടാത്ത ചിലർ സ്വയം ക്വാറന്റൈനിൽ പോകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ 14 ദിവസം സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.

കൊവിഡിൽ ജാഗ്രത കൈവിടരുത്

കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വോട്ടർമാരും സ്ഥാനാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. മുൻകരുതലുകൾ സ്വീകരിച്ച് കരുതലോടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

പോളിംഗ് സ്റ്റേഷൻ പരിസരത്ത് സാമൂഹിക അകലം പാലിക്കണം

ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം

ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കുക

തിരിച്ചറിയൽ സമയത്ത് ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക

രജിസ്റ്ററിൽ ഒപ്പിടാനുള്ള പേന കൈയിൽ കരുതുക

കൂട്ടം കൂടാതെ ശ്രദ്ധപുലർത്തണം

ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടത്


കൈയുറ, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം

പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡും ധരിക്കണം

എല്ലാവരും തമ്മിൽ രണ്ട് മീറ്റർ എങ്കിലും സാമൂഹിക അകലം

പോളിംഗ് ബൂത്തിന് പുറത്തും അകത്തും കൊവിഡ് മുൻകരുതൽ സംവിധാനം ഒരുക്കണം

ബൂത്തിനകത്തേക്ക് ഒരു സമയം മൂന്ന് വോട്ടർ

ഭക്ഷണം പ്രത്യേകം ഇടങ്ങളിൽ ഇരുന്ന് മാത്രമേ കഴിക്കാവൂ

വ്യക്തി ശുചിത്വം ഉറപ്പ് വരുത്തണം