കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ബാധിച്ചവർക്ക് പുനരധിവാസ പാക്കേജ് നിഷേധിച്ചതായി രക്ഷിതാക്കളുടെയും അമ്മമാരുടെയും യോഗം വിലയിരുത്തി. ഡി.എ.ഡബ്‌ള്യു.എഫ് ജില്ലാ സെക്രട്ടറി ഡി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മധൂർ അദ്ധ്യക്ഷത വഹിച്ചു. എം. അബൂബക്കർ കോയ, ടി.കെ മുസ്തഫ, പി.എം ഷാഫി, എം. വനജ, എം സുബൈദ, കെ.വി അനിത, സി. വിനോദ്, കെ. നൗഷാദ്, കെ. നിസാർ സംസാരിച്ചു. രതീഷ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. സ്‌പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.