തൃക്കരിപ്പൂർ: വീടിനു തീപിടിച്ചു മേൽക്കൂര കത്തി നശിച്ചു. ചെറുവത്തൂരിലെ ടാക്സി ഡ്രൈവർ കെ.വി പവിത്രന്റെ വീടിനാണ് തീ പിടിച്ചത്. പിലിക്കോട് പടുവളത്തെ കെ.കെ തറവാടിന് സമീപത്താണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പവിത്രന്റെ ഭാര്യ രമ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണക്കാൻ ശ്രമിക്കുകയും , തുടർന്നെത്തിയ നടക്കാവിൽ നിന്നുമുള്ള ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു.

ഗ്യാസ് സിലിണ്ടറിലേക്ക് പടരുന്നതിനിടയിൽ തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ചന്തേര പൊലീസ് സ്ഥലത്തെത്തി. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.