കണ്ണൂർ: സങ്കരവൈദ്യത്തിനെതിരായി ഐ.എം.എയുടെ ഇന്നത്തെ രാജ്യവ്യാപക സമരത്തിൽ പൂർണ പിന്തുണ പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും പങ്കെടുക്കുമെന്നു കെ.ജി.എം.ഒ.എ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ അത്യാഹിത സേവനങ്ങൾ , കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, ഇലക്ഷൻ സംബന്ധമായ സേവനങ്ങൾ എന്നിവ മുടങ്ങാതെ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ച് സർക്കാർ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് ഡോ. ഒ.ടി രാജേഷ്, സെക്രട്ടറി ഡോ. സി. അജിത്കുമാർ എന്നിവർ അറിയിച്ചു.