cpz-mm-mani
തിരുമേനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം മന്ത്രി എം.എം. മണി ഉദ്ലാടനം ചെയ്യുന്നു

ചെറുപുഴ: ഇ.ഡി. നാടിന്റെ പുരോഗതി തടസ്സപ്പെടുത്തുകയാണെന്നും കേന്ദ്ര ഏജൻസികൾക്ക്
കോൺഗ്രസും ലീഗും ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് കുടപിടിക്കുകയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കുറ്റപ്പെടുത്തി. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ പദ്ധതി വഴി 2,40,000 വീടുകളാണ് നിർമ്മിച്ചു നൽകിയത്.അടുത്ത ഘട്ടമായി 5 ലക്ഷം വീട് നിർമ്മിച്ചു നൽകും. വീട് നിർമ്മാണം തടസ്സപ്പെടുത്തിയ അനിൽ അക്കര എം.എൽ.എയെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്കറിയ പുഞ്ചക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിതീഷ് നാരായണൻ, സി. സത്യപാലൻ, കെ.വി. ഗോവിന്ദൻ, കെ.എം. രാജേന്ദ്രൻ, കെ.പി. ഗോപാലൻ, കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു.