തളിപ്പറമ്പ്: വോട്ട് തള്ളിയതിനെതിരെ വിധവയായ വീട്ടമ്മയുടെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൂക്കോത്ത് തെരുവിലെ പി. മീനാക്ഷിയുടെ പരാതിയിലാണ് നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. രാഷ്ട്രീയക്കാരുടെ ഇടപെടൽ കാരണം ഉദ്യോഗസ്ഥർ വ്യാപകമായി വോട്ടുകൾ തള്ളുന്നതായി ആരോപണമുണ്ടായിരുന്നു. ഇതേപ്പറ്റി പരാതി ഉന്നയിച്ചപ്പോൾ നഗരസഭാ അധികൃതർ കൈമലർത്തുകയായിരുന്നു. തുടർന്നാണ് മീനാക്ഷി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.