കാസർകോട്: ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പറും കാസർകോട് ബാറിലെ അഭിഭാഷകനുമായ അഡ്വ.ബി.കരുണാകരൻ (62) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ആംസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അന്ത്യം.
20002005, 20052010 കാലയളവിൽ കാസർകോട് നഗരസഭാ കൗൺസിലറും ഒരു തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. കാസർകോട് മല്ലികാർജുന ക്ഷേത്രം ട്രസ്റ്റി ചെയർമാൻ, അർബൻ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബന്തടുക്ക ഗവ.ഹൈസ്‌കൂൾ പഠനത്തിന് ശേഷം കാസർകോട് ഗവകോളജിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കി. പിന്നീട് ഉഡുപ്പി ലോ കോളജിൽ നിന്ന് എൽ.എൽ.ബി നേടിയ ശേഷം കാസർകോട് ബാങ്ക് റോഡിലെ അഡ്വ മുഹമ്മദ് ബത്തേരിയുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി അഭിഭാഷകവൃത്തിയിലാണ്. നോട്ടറിയായും പ്രവർത്തിച്ചു.
കുണ്ടംകുഴി രായികൊച്ചി സ്വദേശിയാണ്. പിതാവ്. പരേതനായ കൃഷ്ണൻ നായർ, മാതാവ്: കല്യാണിയമ്മ. ഭാര്യ :മഞ്ജുള. മക്കൾ: മനോജ് കുമാർ (മാനേജർ സിറിയൻ കാത്തലിക് ബാങ്ക് തിരുവനന്തപുരം) അശ്വിൻ (അഗ്രികൾച്ചർ ബി എസ്.സി. വിദ്യാർഥി മഹാരാഷ്ട്ര:) സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ( രായി കൊച്ചി), ഗംഗ (മേൽബാര), ചന്ദ്രശേഖരൻ (കല്യാട്ട് ), സുഭാഷിണി, പാട്ടി , സുജാത (മാനടുക്കം) അശോകൻ. മൃതദേഹം തറവാട് വീട് വളപ്പിൽ സംസ്‌കരിക്കും.