കാസർകോട്‌: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ്‌ തരംഗമുണ്ടാകുമെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും എൽ.ഡി.എഫ്‌ പ്രവർത്തകർ ആവേശകരമായ പ്രവർത്തനത്തിലാണ്‌. ജില്ലാപഞ്ചായത്ത്‌ തിരിച്ചു പിടിക്കും. നീലേശ്വരം, കാഞ്ഞങ്ങാട്‌ നഗരസഭകളിൽ ഉജ്വല വിജയം നേടുന്നതോടൊപ്പം കാസർകോട്‌ നഗരസഭയിലും വൻ മുന്നേറ്റമുണ്ടാകും. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ബ്ലോക്ക്‌ പഞ്ചായത്തുകളും വൻവിജയം നേടി എൽ.ഡി.എഫ്‌ ഭരിക്കും. എൽ.ജെ.ഡിയും കേരള കോൺഗ്രസ്‌ മാണി വിഭാഗവും എൽ.ഡി.എഫിന്റെ ഭാഗമായതോടെ മലയോര പ്രദേശങ്ങളിലടക്കം വൻമാറ്റം പ്രകടമാണെന്നും പി കരുണാകരൻ പറഞ്ഞു.